BREAKING മദനിക്ക് നാട്ടില്‍ പോകാമെന്ന് സുപ്രീം കോടതി | Oneindia Malayalam

2017-07-31 2

Supreme Court has granted permission to Abdul Nasser Mahdani to attend his son's wedding, reports says.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ആഗസ്ത് 1 മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കല്യാണ ചടങ്ങുകള്‍ക്കായി കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി. ആഗസ്ത് 9ന് തലശേരിയിലാണ് വിവാഹചടങ്ങ്. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ സുരക്ഷാചെലവുകള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ചെലവുകള്‍ വഹിക്കാമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകായിരുന്നു.

Videos similaires